മരുഭൂമിയിലെ മഞ്ഞുതുള്ളി
മരുഭൂമിയിലെ മഞ്ഞുതുള്ളി എവിടെ നിന്നോ ഒരു ജലാശയത്തിൽ നിന്നും ഒരു നീർക്കണം ആവി ആയി ഉയർന്നു... എവിടെ നിന്നോ വന്ന കാറ്റ് നീരാവിയെ അതിന്റെ കൂടെ എവിടേക്കോ തഴുകി മുകളിൽ കൊണ്ടു പോയി അതിനെ പക്ഷെ കുറച്ചു നേരത്തിനു ശേഷം നീരാവി തണുത്തു മഞ്ഞു തുള്ളി ആയി താഴേക്കു പതിക്കുവാൻ തുടങ്ങി അത് ജല തുള്ളിയായി മാറി പക്ഷെ പതിച്ചത് ഒരു മരുഭൂമിയിൽ ആയിപ്പോയി ചുട്ടുപഴുത്ത മണലിൽ കള്ളിമുളച്ചെടികൾകിടയിൽ പതിച്ചപ്പോൾ ചിതറിപോയി മുള്ളുകളിൽ തട്ടി,പക്ഷേ ആ ചൂടിൽ വീണ്ടും ആവിയായി കാറ്റുമായി ചേർത്ത് എവിടെയോ പെയ്യുവാൻ വേണ്ടി