Posts

Showing posts from November, 2019

കൈകഴുകൽ

Image
അന്ന് ,  പീലാത്തോസ് കുരിശിലേറ്റിയതിന്റെ     പാപക്കറ   '  എനിക്കീ    രക്തത്തിൽ പങ്കില്ല  '  എന്ന് പറഞ്ഞു കൈകഴുകി അതിൽ നിന്നും തലയൂരി ....എന്തെളുപ്പത്തിൽ   , എന്നാലിന്നീ   മഹാമാരി വന്നു താണ്ഡവമാടുമ്പോഴും   അതിന്റെ ചങ്ങല   തകർക്കാൻ    ഇനി ഒരു മാർഗം കൈകഴുകാൻ ആണല്ലോ   കൈകഴുകലിലൂടെ അതിനെ നമ്മൾക്ക് വന്നാൽ നമ്മളിൽ   തന്നെ തടയിട്ടു ഈ നാടിനെ തന്നെ രക്ഷിക്കാനായി    നമുക്ക്   '  എനിക്കീ കൊറോണയിൽ   പങ്കില്ല  '  എന്ന് തലയൂരാം

അവധൂതൻ

Image
ഒരു ചോദ്യതത്തിനു ഉത്തരം തേടി അതും അതിസങ്കീർണമായ ഒന്നിനെ തേടി എല്ലാം മറന്ന ഒരു അവസ്ഥയിൽ ദേശ ദേശാന്തരങ്ങൾ പിന്നിട്ട് പാഥേയം ഉണ്ണുന്നവൻ എല്ലാറ്റിലും നിന്നും മുക്തനായി എങ്കിലും എല്ലാ അറിവും ഉള്ളവ നായി നടക്കുന്നു അവൻ ജനഹൃദയങ്ങളിൽ ഒരു ബിംബമായി എവിടുന്നു വന്നു എന്ന് പോലും അറിയാതെ എന്തിനെയോ തേടുന്നവൻ അവൻ പക്ഷെ അറിയുന്നു തന്റെ കർമ്മമണ്ഡലം ഈ ലോകം എന്നറിഞ്ഞു കൊണ്ട് ലോകത്തെ അറിയാൻ പോകുന്നു ലോകത്തിന്റെ സമസ്യ എന്ത് എന്നറിയുവാൻ നടത്തുന്ന ഒരു യാത്ര. അതിൽ അതിനെ അറിയാൻ ഒരു വേഷംമാറൽ...

ചേർക്കൽ

Image
അങ്ങനെ ആ ദ്രാവകം ദ്രവിച്ചു ദ്രവിപ്പിച്ചു എന്നു പറയുന്നത് ആണ് നല്ലത്..അല്ലെ ചിലർ ചേരാത്തവ ഒട്ടും ചേർക്കേണ്ടാത്ത ഒട്ടും ചേരേണ്ടാത്തവ ചേർത്ത് ചേർത്ത് വയ്ക്കുകയായിരുന്നു ചേരേണ്ടവ ചേർക്കാൻ സമയമായപ്പോൾ ചേരേണ്ടവ ചേർന്നതും ഇല്ല ചേരേണ്ടാത്തവ തങ്ങിനിന്ന് സമസ്യ ആയി ചിലർക്ക് കൗതുകം ചിലർക്ക് അജ്ഞത ചിലർക്ക് വഴിത്തിരിവ് വേറെ ചിലർക്ക് അത്.... ചേർക്കൽ എന്നത് നാം ആലോചിച്ചു ചെയ്യണം അല്ലേൽ അത് ഇതെപ്പോലെ ഒരു സമസ്യ ആകും അങ്ങനെ ആ ദ്രാവകം ദ്രവിച്ചു ദ്രവിപ്പിച്ചു എന്നു പറയുന്നത് ആണ് നല്ലത്..അതല്ലേ ശരി