അവധൂതൻ
ഉത്തരം തേടി അതും
അതിസങ്കീർണമായ
ഒന്നിനെ തേടി
എല്ലാം മറന്ന ഒരു
അവസ്ഥയിൽ ദേശ
ദേശാന്തരങ്ങൾ പിന്നിട്ട്
പാഥേയം ഉണ്ണുന്നവൻ
എല്ലാറ്റിലും നിന്നും
മുക്തനായി എങ്കിലും
എല്ലാ അറിവും ഉള്ളവ
നായി നടക്കുന്നു
അവൻ ജനഹൃദയങ്ങളിൽ
ഒരു ബിംബമായി എവിടുന്നു
വന്നു എന്ന് പോലും
അറിയാതെ എന്തിനെയോ തേടുന്നവൻ
അവൻ പക്ഷെ അറിയുന്നു
തന്റെ കർമ്മമണ്ഡലം ഈ
ലോകം എന്നറിഞ്ഞു കൊണ്ട്
ലോകത്തെ അറിയാൻ പോകുന്നു
ലോകത്തിന്റെ സമസ്യ എന്ത്
എന്നറിയുവാൻ നടത്തുന്ന
ഒരു യാത്ര. അതിൽ അതിനെ
അറിയാൻ ഒരു വേഷംമാറൽ...
Comments
Post a Comment